കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; കര്‍ണാലില്‍ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു. കര്‍ണാലിലെ പൊലീസ് നടപടിയിലെ അന്വേഷണം, നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഉപരോധം പിന്‍വലിച്ചത്.

കര്‍ണാലില്‍ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘര്‍ഷത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കര്‍ഷകര്‍ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. പൊലീസ് നടപടിയില്‍ പരുക്കേറ്റ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

 

Top