governer choose corect decision in tamilnadu politics

ചെന്നൈ: തമിഴ്‌നാടിന്റെ നന്മക്കായി വേഗം നടപടി വേണമൊവശ്യപ്പെട്ട് ശശികല ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

ക്ഷമ പരീക്ഷിക്കരുത്. ഒന്നര കോടി പ്രവര്‍ത്തകരുടെ പിന്തുണ തനിക്കൊപ്പമുണ്ട്. എന്തുവന്നാലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും കത്തില്‍ ശശികല പറയുന്നു.

അതേസമയം തമിഴ്‌നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഉചിതമായ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ നടപടി അതിവേഗം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്ക് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

നിലവിലെ പ്രശ്‌നങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച ശേഷവും മറ്റു ചില കൂടിയാലോചനകള്‍ക്കു ശേഷവുമേ അദ്ദേഹത്തിനു ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാകൂ എന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Top