പാക് വിരോധിയല്ല, ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് കരുതുന്നുമില്ല: ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: താന്‍ ഒരു പാക് വിരോധിയല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് ഗംഭീര്‍ തന്‌റെ പ്രതികരണം അറിയിച്ചത്. ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു പാകിസ്താന്‍ വിരോധി ആയത്?’ എന്നായിരുന്നു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യം. ഇതിന് മറുപടിയായി ഞാന്‍ പാക് വിരോധിയല്ലെന്നും ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തോന്നുന്നുമില്ലെന്നുമായിരുന്നു ഗംഭീറിന്‌റെ പ്രതികരണം. പക്ഷേ, സൈനികരുടെ ജീവന്റെ കാര്യമോ മറ്റെന്തെങ്കിലുമോ ഉണ്ടാകുമ്പോള്‍ ഞങ്ങളൊക്കെ ഒരു അഭിപ്രായക്കാരാകുമെന്നും അദ്ദേഹം മറുപടി നല്‍കി.

Top