മണിയടിച്ച അസറുദ്ദീനെതിരെയും ബിസിസിഐയ്‌ക്കെതിരെയും വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച മണിയടിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെതിരെയും ബിസിസിഐയ്ക്കെതിരെയും മുന്‍താരം ഗൗതം ഗംഭീര്‍.

അഴിമതിക്കാര്‍ക്കെതിരെയും ഒത്തുകളിക്കാര്‍ക്കെതിരെയും ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പറയുന്നവര്‍ അസറുദ്ദീനെ പോലെ ഒരാളെ ഇത്തരം കാര്യം എല്‍പ്പിച്ചത് ശരിയായില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ഇതിനോട് പ്രതികരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്നും ബി.സി.സി.ഐയുടേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റേയും അംഗങ്ങള്‍ എന്നോട് ക്ഷമിക്കണമെന്നും ഗംഭീര്‍ വ്യക്തമാക്കി.

2000-ത്തിലെ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട അസറുദ്ദീന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2012 നവംബറില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി താരത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതിന് ശേഷമാണ് ബിസിസിഐ താരത്തെ സഹകരിപ്പിച്ച് തുടങ്ങിയത്.

Top