വയനാട്ടില്‍ ‘ഗര്‍ഭകാല ഗോത്രമന്ദിരം’ ഒരുങ്ങി; വീടുകളിൽ പ്രസവം ഇല്ല, ആശുപത്രിയിലേക്ക്

തിരുവനന്തപുരം: ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍. പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വയനാട്ടില്‍ നിര്‍വഹിച്ചു. ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യമിന്ത്രി ശൈലജ ടീച്ചറാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.

കെ കെ ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വയനാട്ടില്‍ നിര്‍വഹിച്ചു.

പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണിഞ്ഞിട്ടുള്ളത്. ഈ ഗോത്രമന്ദിരത്തില്‍ അവര്‍ക്ക് കുടുംബ സമേതം താമസിക്കാനും ആഹാരം പാകം ചെയ്യാനും സാധിക്കുന്നു. ഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിക്കുകയും അവര്‍ക്കാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു. അതിലൂടെ ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം ലഭ്യമാക്കാനും സാധിക്കും.

ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും…

Posted by K K Shailaja Teacher on Friday, January 17, 2020

Top