സൗരോർജം കിട്ടി; ജപ്പാന്‍റെ ചാന്ദ്രപേടകം ദൗത്യം തുടങ്ങി

ജ​​​പ്പാ​​​ന്‍റെ ചാ​​​ന്ദ്രഗ​​​വേ​​​ഷ​​​ണ പേ​​​ട​​​കം ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ദൗ​​​ത്യം ആ​​​രം​​​ഭി​​​ച്ചു. സൗ​​​രോ​​​ർജ സെ​​​ല്ലു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പേ​​​ട​​​ക​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ്മാ​​​ർ​​​ട്ട് ലാ​​​ൻ​​​ഡ​​​ർ ഫോ​​​ർ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​റ്റിം​​​ഗ് മൂ​​​ൺ (സ്‌​​​ലിം) എ​​​ന്ന പേ​​​ട​​​കം ഈ ​​​മാ​​​സം 20നാ​​ണു ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. ച​​​ന്ദ്ര​​​നി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പേ​​​ട​​​ക​​​മി​​​റ​​​ക്കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത്തെ രാ​​​ജ്യ​​​മെ​​​ന്ന ബ​​​ഹു​​​മ​​​തി ഇ​​​തോ​​​ടെ ജ​​​പ്പാ​​​ൻ സ്വ​​​ന്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ, പേ​​​ട​​​ക​​​ത്തി​​​ലെ സോ​​​ളാ​​​ർ പാ​​​ന​​​ലു​​​ക​​​ൾ സൂ​​​ര്യ​​​നു നേ​​​ർ​​​ക്കു വ​​​രാ​​​തി​​​രു​​​ന്ന​​​ത് പ്ര​​​ശ്ന​​​മാ​​​യി. പാ​​​ന​​​ലു​​​ക​​​ൾ സൂ​​​ര്യ​​​നു നേ​​​ർ​​​ക്കു വ​​​രു​​​ന്ന​​​തു​​​വ​​​രെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​ച്ചു. ദി​​​ശ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണു വീ​​​ണ്ടും ഉ​​​ണ​​​രാ​​​നു​​​ള്ള ക​​​മാ​​​ൻ​​​ഡ് പേ​​​ട​​​ക​​​ത്തി​​​നു ന​​​ല്കി​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി പേ​​​ട​​​ക​​​വു​​​മാ​​​യി ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​താ​​​യി ജാ​​​പ്പ​​​നീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. 14 ദി​​​വ​​​സ​​​ത്തെ ആ​​​യു​​​സാ​​​ണു പേ​​​ട​​​ക​​​ത്തി​​​നു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

 

Top