വ്യത്യസ്ത പ്രമേയവുമായി ജീവ നായകനാക്കുന്ന ‘ഗൊറില്ല’ ; ജൂലൈ 12ന് തിയേറ്ററുകളിലേക്ക്

ജീവ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ഗൊറില്ല. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ജൂലൈ 12ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഡോണ്‍ സാന്റിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിമ്പാന്‍സികളും വളരെ ക്രൂരമായ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

ഓള്‍ ഇന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി ഫെയിം ശാലിനി പാണ്ഡെയാണ് നായികാ വേഷത്തിലെത്തുന്നത്. സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കീ ആണ് ജീവയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. കലീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top