ജീവ നായകനാകുന്ന ‘ഗൊറില്ല’യുടെ ടീസര്‍ പങ്കുവെച്ച് സൂര്യ

ജീവ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ഗൊറില്ല. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടന്‍ സൂര്യയാണ് ട്വിറ്ററിലൂടെ ടീസര്‍ പങ്കുവെച്ചത്. കുട്ടികള്‍ക്കുള്ള ഒരു ദൃശ്യവിസ്മയമാണിതെന്നാണ് ടീസറിനൊപ്പം സൂര്യ കുറിച്ചത്. ചിമ്പാന്‍സികളും വളരെ ക്രൂരമായ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

ഓള്‍ ഇന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി ഫെയിം ശാലിനി പാണ്ഡെയാണ് നായികാ വേഷത്തിലെത്തുന്നത്. സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കീ ആണ് ജീവയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. കലീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top