കാവലാകേണ്ടയാള്‍ കാട്ടാളനാകുമ്പോള്‍; 20കാരിയെ പീഡിപ്പിച്ച് പൊലീസ്‌

ഗോരഖ്പുര്‍: ഇരുപത് വയസുകാരിയെ പൊലീസുകാര്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ഗോരഖ്പുര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പൊലീസിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. ഗോരഖ്പുര്‍ പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Top