ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം ; നാലുദിവസത്തിനിടെ മരണമടഞ്ഞത് 58 കുഞ്ഞുങ്ങള്‍

child

ഗോരഖ്പൂര്‍: ശിശുമരണത്തിന് കുപ്രസിദ്ധി നേടിയ ഉത്തര്‍പ്രദേശ് ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം.

ബിആര്‍ഡി ആശുപത്രിയില്‍ നാലുദിവസത്തിനിടെ മരണമടഞ്ഞത് 58 കുഞ്ഞുങ്ങളാണ്.

ഒരുമാസം പോലും തികയാത്ത 32 കുഞ്ഞുങ്ങളെയും മരണംവരിച്ചു എന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ്.

കമ്യൂണിറ്റി മെഡിസിന്‍ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഓഗസ്റ്റില്‍ 63 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്. കുട്ടികളുടേയും മസ്തിഷ്‌കജ്വരം ബാധിച്ചവരുടേയും വാര്‍ഡുകളിലേക്കുള്ള ഓക്‌സിജന്‍ തീര്‍ന്നതായിരുന്നു മരണകാരണം.

Top