ഗോക്യുഐഐ വൈറ്റല്‍ 4 ഫിറ്റ്‌നസ് ബാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു

റ്റവും പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് ഗോക്യുഐഐ വൈറ്റല്‍ 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗോക്യുഐഐ 4 ന് 17 എക്‌സര്‍സൈസ് മോഡുകള്‍ ഉണ്ട്. കൂടാതെ ഇതില്‍ വരുന്ന ചെറിയ സ്‌ക്രീനില്‍ മികച്ച രീതിയില്‍ കാണുന്നതിന് അമോലെഡ് കളര്‍ ഡിസ്‌പ്ലേയുമുണ്ട്. ഇതില്‍ സര്‍ട്ടിഫൈഡ് ഐപി 68 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് നല്‍കിയിട്ടുണ്ട്.

ഇതില്‍ നിങ്ങളുടെ രക്തചംക്രമണം, സംയോജിത പള്‍സ് ഓക്‌സിമീറ്റര്‍ (SpO2), തത്സമയ ഹൃദയമിടിപ്പ് മോണിറ്റര്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവ അളക്കുന്നു. നടത്തം, ഓട്ടം, വ്യായാമം, സൈക്ലിംഗ്, വോളിബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, നൃത്തം, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, യോഗ, വിശ്രമം, സിറ്റപ്പുകള്‍, സോക്കര്‍, ക്ലൈംബിംഗ്, എയ്‌റോബിക്‌സ്, ജമ്പിംഗ് റോപ്പ് എന്നിങ്ങനെ 17 വ്യായാമ മോഡുകള്‍ ഇവിടെയുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും വൈറ്റല്‍ 4 സ്മാര്‍ട്ബാന്‍ഡില്‍ 3 മുതല്‍ 4 ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും തുടര്‍ച്ചയായ ഹൃദയമിടിപ്പും താപനില നിരീക്ഷണവും സ്വിച്ച് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് 7-8 ദിവസം വരെ പ്രവര്‍ത്തനസമയം നീട്ടാന്‍ കഴിയുമെന്നും കമ്പനി 7 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുമെന്നും അവകാശപ്പെടുന്നു.

ഗോക്യുഐഐ വൈറ്റല്‍ 4ല്‍ 120×120 പിക്സല്‍ റെസല്യൂഷനോടു കൂടിയ ഒരു അമോലെഡ് കളര്‍ ഡിസ്പ്ലേയുണ്ട്. ഇത് ഐപി 68 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് വരുന്നു, ഒപ്പം മ്യൂസിക് ഫൈന്‍ഡര്‍, ഫോണ്‍ ഫൈന്‍ഡര്‍, സന്ദേശങ്ങള്‍, കോളുകള്‍, ചാറ്റ് അപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള നോട്ടിഫിക്കേഷനുകളും ലഭിക്കും. സമയബന്ധിതമായ അപ്ഡേറ്റുകള്‍, അലാറങ്ങള്‍, റിമൈന്‍ഡറുകള്‍ എന്നിവ ക്രമീകരിക്കുന്നതിനുമുള്ള ഓപ്ഷനുകളുണ്ട്.

Top