ഗോപ്രോയുടെ ഏറ്റവും പുതിയ മോഡലായ ക്യാമറ ഹീറോ 6 ബ്ലാക്ക് എത്തി

ഗോപ്രോ പുതിയ മോഡലായ ഹീറോ 6 ബ്ലാക്കും 360 ഡിഗ്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള 5.2 കെ സ്‌ഫെരിക്കല്‍ ക്യാമറയായ ഫ്യൂഷനും പുറത്തിറക്കി.

വാട്ടര്‍പ്രൂഫ്, 4കെ വീഡിയോ റെക്കോര്‍ഡിങ് സൗകര്യങ്ങളുള്ള ഹീറോ 6 ക്യാമറയില്‍ ഗോപ്രോയുടെ തന്നെ ജിപി 1 പ്രൊസസറാണുള്ളത്.

ഉയര്‍ന്ന ഫ്രെയിം റേറ്റും, മികച്ച വ്യക്തതയും ഭംഗിയും, ഇമേജ് സ്റ്റെബിലൈസേഷനും നല്‍കാന്‍ സാധിക്കുന്ന പ്രൊസസറാണ് ജിപി 1 ന്റേത്.

60 ഫ്രെയിം റേറ്റില്‍ 4 കെ വീഡിയോ പകര്‍ത്താന്‍ ഹീറോ 6 ബ്ലാക്കില്‍ സാധിക്കും.വൈഫൈ വഴി മൂന്നിരട്ടി വേഗത്തിലുള്ള ഓഫ്‌ലോഡ് സ്പീഡും കമ്പനി വാഗ്ദാനം ചെയ്യുന്നു. 33 അടി വരെയുള്ള വാട്ടര്‍പ്രൂഫ് സൗകര്യമാണ് ഹീറോ 6 നുള്ളത്.

റോ, എച്ച്ഡിആര്‍ ഫോട്ടോ മോഡുകളും, 10 ഭാഷകളിലുള്ള വോയ്‌സ് കണ്‍ട്രോളും ഒപ്പം ജിപിഎസ്, അക്‌സിലെറോമീറ്റര്‍, ഗൈറോസ്‌കോപ്, വൈഫൈ, ബ്ലൂടൂത്ത് എന്നിവയും ഹീറോ 6 ബ്ലാക്കിനുണ്ട്.

360 ഡിഗ്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ഫ്യൂഷന്‍ ക്യാമറയില്‍ 5.2 കെ ദൃശ്യങ്ങളും , 60 ഫ്രെയിം റേറ്റില്‍ 3 കെ ദൃശ്യങ്ങളും പകര്‍ത്താനാവും.

നിലവില്‍ അമേരിക്ക, കാനഡ, യുകെ, എന്നിവിടങ്ങളിലൊക്കെയാണ്‌ ഫ്യൂഷന്‍ ക്യാമറയ്ക്കായുള്ള പ്രീ ബുക്കിങ് നടക്കുന്നത്‌.

Top