സൂരരൈ പോട്രൂവിനെ അഭിനന്ദിച്ച് സിനിമയിലെ റിയൽ ഹീറോ ഗോപിനാഥ്

സൂര്യ ചിത്രം സൂരരൈ പോട്രൂ തരംഗം സൃഷ്ടിച്ച് മുന്നേറുമ്പോൾ നിരവധി ആളുകളായിരുന്നു സിനിമയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. ഇപ്പോളിതാ സിനിമയിലെ യഥാർത്ഥ നായകനായ ക്യാപ്റ്റൻ ജിആർ ഗോപിനാഥ് തന്നെ സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ്. ഗോപിനദിന്റെ ജീവിതമാണ്വിസൂരരൈ പോട്രൂവിൽ പറഞ്ഞിരിക്കുന്നത്. മികച്ച ആവിഷ്കാരമാണ് ചിത്രം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സിനിമയുടെ സംവിധായക സുധ കൊങ്ങരയെയും അദ്ദേഹം അഭിനന്ദിച്ചു. പുരുഷന്റെ ജീവിതം ആധാരമാക്കിയുള്ള കഥയില്‍ ഭാര്യയ്ക്കും അത്ര തന്നെ പ്രാധാന്യം നല്‍കി തുല്യമായി ആണ് സുധ അവതരിപ്പിച്ചതെന്നും ഗോപിനാഥ്. സൂര്യ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭ്രാന്തമായി പ്രയത്‌നിക്കുന്ന വ്യവസായിയെ നന്നായി അവതരിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു. അപര്‍ണ മുരളിയെ അഭിനന്ദിക്കാനും ഗോപിനാഥ് മറന്നില്ല. ശക്തയും എന്നാല്‍ മൃദുലയും നിര്‍ഭയയുമായ ആ കഥാപാത്രം ഗ്രാമീണ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Top