‘കിവുഡ’ മൂവി; ഓസ്‌ട്രേലിയയില്‍ പ്രീമിയറില്‍ തിളങ്ങി നടി ഗോപികയും കുടുംബവും

ഹോളിവുഡ് ലൊക്കേഷനില്‍ നിന്നൊരു മലയാളം മിനി മൂവി കിവുഡ’ ഒരുങ്ങുന്നു. സിനിമയുടേതായി ഓസ്‌ട്രേലിയയില്‍ നടന്ന പ്രീമിയറില്‍ നടി ഗോപികയും കുടുംബവും പങ്കെടുത്തിരുന്നു. ചടങ്ങില്‍ എത്തിയ താരത്തിന്‍യും കുടുംബത്തിന്റെയും ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധനേടുന്നത്.

ലോകം മുഴുവന്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള ത്രില്ലര്‍ ചിത്രമാണ് കിവുഡ. സൗഹൃദക്കൂട്ടായ്മയായ ഓസ്ട്രേലിയന്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ ഡോക്ടറും തിരുവനന്തപുരം സ്വദേശിയുമായ ഡോ. വിജയ് മഹാദേവ് ഒരുക്കുന്ന ഷോര്‍ട് മൂവി ആണിത്. വിദേശി അഭിനേതാക്കള്‍ ആണ് ചിത്രത്തിലുള്ളത്. കൂടാതെ മലയാളി പുതുമുഖങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഓസ്ട്രേലിയന്‍ ക്യാമറാമാന്‍ മാത്യു ഡേവിസ് ആണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ ആണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്..

Top