അനുഭവങ്ങളുടെ കനല്‍ വരമ്പ് കടന്ന് പുതിയ വഴിയിലേക്ക് ; വൈറലായി താരങ്ങളുടെ ചിത്രം

കൊച്ചി: ‘അനുഭവങ്ങളുടെ കനല്‍ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക്.’ ഇങ്ങനെ അവസാനിക്കുന്ന വരികള്‍ കുറിച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഗായിക അമൃതസുരേഷിനൊപ്പനുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കു വെച്ചത്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് ചോദിച്ച് നിരവധി കമന്റുകള്‍ പോസ്റ്റിനു താഴെ വന്നെങ്കിലും ഇരുവരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴി ഇതേ ചിത്രവും വരികളും പങ്ക് വെച്ചിട്ടുണ്ട്.

Top