ഗോപി സുന്ദറിന്റെ ആദ്യ സംവിധാനം;’ഇന്ദുമതി’ സൂപ്പർഹിറ്റ് ! !

കൊച്ചി: ഓണം പ്രമാണിച്ച് പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ സംവിധാനത്തില്‍ പിറന്ന സംഗീത ആല്‍ബത്തിന് മികച്ച പ്രതികരണം. ഗായിക സിത്താരയാണ് ‘ഇന്ദുമതി’ എന്ന് പേരിട്ട മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ ഓണ ഗാനം ഹിറ്റായിട്ടുണ്ട്.

ഗോപി സുന്ദറും ഈ ആല്‍ബത്തില്‍ ചില രംഗങ്ങളില്‍ വന്നു പോകുന്നുണ്ട്. ഛായഗ്രഹണവും എടുത്ത് പറയേണ്ടതാണ്. സംഗീതം മാത്രമല്ല, സംവിധാനവും തനിക്ക് നന്നായി വഴങ്ങുമെന്നാണ് ഈ ആല്‍ബത്തിലൂടെ ഗോപി സുന്ദര്‍ തെളിയിച്ചിരിക്കുന്നത്.

Top