‘ക്യാപ്റ്റൻ’ മാനസികമായി അമ്പരപ്പിക്കുകയും വേട്ടയാടുകയും ചെയ്തു ; ഗോപി സുന്ദർ

Gopi sunder

യസൂര്യ നായകനാകുന്ന പുതിയ ചിത്രം ക്യാപ്റ്റൻ തന്നെ മാനസികമായി അമ്പരപ്പിക്കുകയും വേട്ടയാടുകയും ചെയ്തെന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതിനിടെ ഡിപ്രഷൻ തലത്തിലേക്ക് പോയെന്നും അതുകൊണ്ടുതന്നെ മറ്റെല്ലാ സിനിമകളുടെയും വർക്കുകൾ മാറ്റിവെച്ച് ക്യാപ്റ്റനായി സംഗീതമൊരുക്കിയെന്നും ഗോപി സുന്ദർ പറഞ്ഞു.

സിനിമയുടെ സംവിധയകൻ ജി. പ്രജേഷ് സെന്നിനൊപ്പമുള്ള ഫെയ്സ്ബുക്ക് ലൈവിലാണ് ഗോപി സുന്ദർ ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ സീക്വൻസും എന്നെ അമ്പരപ്പിച്ചു, ആകര്‍ഷിച്ചു. ചിത്രം ആദ്യം കണ്ടപ്പോൾ മുതൽ വല്ലാതെ ഇമോഷണലായി. ഡിപ്രഷനിലേക്ക് പോലും എത്തിക്കുന്ന അവസ്ഥയുണ്ടായി. അത്രയ്ക്ക് മനോഹരമാണ് ഈ സിനിമ. സാധാരണ ഞാൻ മൂന്നും നാലും സിനിമകളിൽ ഒരേസമയം വർക്ക് ചെയ്യും. പക്ഷേ ഇതെനിക്ക് അങ്ങനെ പറ്റിയില്ല. അതുകൊണ്ട് മറ്റെല്ലാം മാറ്റിവെച്ച് ക്യാപ്റ്റന് മാത്രമായി ഞാൻ ഡേറ്റ് ബ്ലോക്ക് ചെയ്തുവെന്നും ഗോപി സുന്ദർ പറയുന്നു.

ഗോപി സുന്ദര്‍ ജീവന്‍ കൊണ്ടാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയതെന്ന് സംവിധായകന്‍ പ്രജേഷ് സെന്നും വിഡിയോയില്‍ പറഞ്ഞു. മാധ്യമപ്രവർത്തകനായ പ്രജേഷ് സെന്നിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം മാസം 16ന് തീയറ്ററുകളിലെത്തും.

മലയാളികളുടെ അഭിമാനവും, ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ മുന്‍ നായകനുമായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനും , ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.ചിത്രത്തില്‍ വി.പി. സത്യന്റെ ഭാര്യയായ അനിത സത്യനായി വേഷമിടുന്നത് അനു സിത്താരയാണ്.

തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരും. നൂറോളം ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top