ദുല്‍ഖര്‍ പാടുന്നത് ഒരു മാജിക്ക് ആണ്; ഗോപി സുന്ദര്‍

ളരെക്കുറഞ്ഞ സമയം കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയം കവര്‍ന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. നടന്മാരായ പിന്നണി ഗായകരെയും മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത വ്യക്തിയാണ് ഗോപി സുന്ദര്‍. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറയുകയാണ് താരം.

‘ഏറ്റവും കംഫര്‍ട്ടബിള്‍ ദുല്‍ഖറാണ്. അദ്ദേഹം പാടുന്നതൊരു മാജിക്കാണ്. ഡിക്യൂ പാടുമോ ഇല്ലയോ എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. ടെക്‌നിക്കാലിറ്റിയും എക്യുപ്‌മെന്റൊക്കെ ഉണ്ട്. പിച്ച് കറക്ഷനൊക്കെ ചെയ്യാം എന്നാല്‍ ദുല്‍ഖറിന്റെ കാര്യത്തില്‍ എനിക്ക് പിച്ച് കറക്ഷനൊന്നും ചെയ്യേണ്ടി വന്നിട്ടില്ല. ഏറ്റവും കൂടുതല്‍ കറക്ഷന്‍ വേണ്ടിവന്നത് ദിലീപേട്ടനാണ്. സൗണ്ട്‌തോമ എന്ന ചിത്രത്തിലെ കണ്ടാല്‍ ഞാനൊരു സുന്ദരനാണെന്ന പാട്ടിന്. ദിലീപേട്ടന്‍ അതിന് വേണ്ടി കാണിച്ചൊരു ഡെഡിക്കേഷന്‍ ഭയങ്കരമാണെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

Top