കിടിലൻ ലുക്കിൽ ഗോപി സുന്ദര്‍; സെല്‍ഫി ചിത്രം പങ്കുവച്ച് താരം

ര്‍ക്കൗട്ട് സമയത്തെ സെല്‍ഫി പങ്കുവച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പുത്തന്‍ ലുക്കിലാണ് ഗോപി സുന്ദര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. താടി കളഞ്ഞ് മീശ മാത്രമുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ഗോപിയുടെ ഹൈയര്‍ സ്‌റ്റൈലിലാണ്.

താരത്തിന്റെ കിടിലന്‍ഹെയര്‍ കളറാണ് ശ്രദ്ധ നേടാന്‍ കാരണം. നീല നിറത്തിലുള്ള ഹെയര്‍ കളറാണ് ഗോപി പരീക്ഷിച്ചത്. തലമുടിയുടെ മുന്‍ഭാഗത്തെ ഇരുവശങ്ങളിലുമായാണ് കളര്‍ ചെയ്തിരിക്കുന്നത്. ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗോപി പങ്കുവച്ചത്.

‘വര്‍ക്കൗട്ട് ടൈം’ എന്നാണ് സെല്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. എന്തായാലും താരത്തിന്റെ പുതിയ ലുക്ക് നന്നായിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

 

Top