‘നല്ല നാളെക്കായി ഒരുമിച്ച് പോരാടാം’; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി ഗോപി സുന്ദര്‍

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇത് ഷോ ഓഫ് അല്ലെന്നും സാധാരണക്കാര്‍ക്കുള്ള തന്റെ സഹായമാണെന്നും ഗോപി ഫേസ്ബുക്കില്‍ കുറിക്കുന്നു.

എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുമെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.
ഇത് ഒരു ഷോ ഓഫ് അല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പര്‍ശിച്ചു.

എന്റെ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തട്ടെ എന്നും പ്രതീക്ഷിക്കുന്നു. നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ച് പോരാടം. എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഒന്നും തന്നെ അസാധ്യമല്ല’, എന്ന് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Top