തിരുവനന്തപുരത്ത് വീട്ടമ്മയ്‌ക്ക്‌നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: ചെമ്പഴന്തിയില്‍  വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭയപ്പെടുത്തിയ അക്രമികള്‍ ആറര പവന്‍ സ്വര്‍ണം കവര്‍ന്നു. ചെമ്പഴന്തി കുണ്ടൂര്‍ കുളത്ത് രാത്രി പത്തു മണിയോടെയാണ് സംഭവം. ഷൈല എന്ന വീട്ടമ്മയുടെ വീടിനോടു ചേര്‍ന്നുള്ള കടയില്‍ കയറിയ അഞ്ചംഗ സംഘം ഷൈലയുടെ കഴുത്തില്‍ വാള്‍ വച്ച് സ്വര്‍ണ മാല കവര്‍ന്നു. തുടര്‍ന്ന് കട അടിച്ചു തകര്‍ക്കുകയും ചെയ്തു.

രതീഷ്, അഖില്‍, എന്നിവരുടെ നേതൃത്വത്തിലാണ് അക്രമണം നടന്നതെന്നാണ് പൊലീസിന് ലഭ്യമായ വിവരം. പ്രതികള്‍ക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം, ഷൈലയുടെ നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Top