തിരുവനന്തപുരത്ത് മദ്യപിച്ച് യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയിലാണ് ചേങ്കോട്ടുകോണത്ത് വാടകയ്ക്ക് താമസിക്കുന്ന പുനലൂര്‍ സ്വദേശി വിപിന്‍ എന്നയാളിനെ മൂന്നുംഗ സംഘം ആക്രമിച്ചത്. വിപിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച ശേഷം കാറും അടിച്ചു തകര്‍ത്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും ഇവര്‍ ആക്രമിച്ചു.

ഇന്നലെ രാത്രി മൂന്നു പേരെയും പോത്തന്‍കോട് പൊലീസ് കസ്റ്റഡയിലെടുത്തു. ഇവര്‍ക്ക് പരിക്കുകളുണ്ടായിരുന്നതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. മദ്യലഹരിയിലായിരുന്ന യുവാക്കളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Top