goonda attack film producer maha subair- police raided the widespread Kochi

കൊച്ചി: സിനിമാ നിര്‍മ്മാതാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളെ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളുടെ വീടുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും അര്‍ദ്ധരാത്രി മുതല്‍ തന്നെ പൊലീസ് റെയ്ഡ് നടത്തി. ചിലരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

കഴിഞ്ഞ ദിവസം രാത്രിയാണ് സിനിമാ നിര്‍മ്മാതാവായ മഹാ സുബൈറിനു നേരെ ഗുണ്ടാ ആക്രമണമുണ്ടായത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

17505650_1919237964978735_76850895_n

ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഇടശ്ശേരി മാന്‍ഷന്‍ എന്ന ഹോട്ടലില്‍ വെച്ചാണ് ഗുണ്ടാ ആക്രമണം നടന്നത്. ഹോട്ടലിലെ ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഹോട്ടലിലേക്കു കയറവെ അക്രമികള്‍ കമ്പിവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ സുബൈറിനെയും ബാദുഷയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണു സുബൈര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമിസംഘത്തിലെ പ്രധാനിയായ തമ്മനം സ്വദേശിയായ സനീഷിന്റെ സുഹൃത്തുക്കളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തേതുടര്‍ന്ന് നടന്‍ ജയറാം അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. അസിസ്റ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

Top