ഗൂഗിൾ സ്റ്റാക്ക് ആപ്പ് എത്തി; പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിച്ച് വെയ്ക്കാം

ഗൂഗിളിന്റെ പുത്തൻ ആപ്പുകൾ പരീക്ഷിച്ചു വിജയിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന ഏരിയ 120 വിഭാഗമാണ് ഗൂഗിൾ സ്റ്റാക്കിന്‌ പിന്നിൽ.  ഉപഭോക്താക്കൾക്ക് തങ്ങളുടെ രേഖകൾ സുരക്ഷിതമായി ഓൺലൈനിൽ സൂക്ഷിക്കാനും എളുപ്പം തിരഞ്ഞെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കാനും സഹായിക്കും വിധത്തിലാണ് ഗൂഗിൾ സ്റ്റാക്കിന്റെ പ്രവർത്തന രീതി.

പ്രാരംഭ ഘട്ടം ആയതിനാൽ അമേരിക്കയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ ആപ്പിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്താൻ സാധിക്കൂ എങ്കിലും അധികം താമസമില്ലാതെ ലോകമെമ്പാടും ഉപഭോക്താക്കൾക്ക് ഈ ആപ്പിന്റെ സേവനം ലഭ്യമാവും.

Top