ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ എത്തി

ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ലഭ്യമാക്കി തുടങ്ങി .

ടെസ്റ്റ് ഡിവൈസിലും ആന്‍ഡ്രോയ്ഡ് എമുലേറ്ററിലും ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

ബാക് ഗ്രൗണ്ട് പരിധിയും നോട്ടിഫിക്കേഷന്‍ ചാനലുകളും വിപുലീകരിച്ചു കൊണ്ട് എപിയു 26 സാങ്കേതികമായി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.

അതിനാല്‍ പുതിയ ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ആന്‍ഡ്രോയ്ഡ് വിയര്‍ 2.എക്‌സിന് സമാനമായിരിക്കും .

ആന്‍ഡ്രോയ്ഡ് വിയറിന്റെ അടുത്ത പതിപ്പില്‍ നോട്ടിഫിക്കേഷന്‍ ചാനലും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതിനാല്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട് വാച്ചിലൂടെ വരുന്ന മുന്നറിയിപ്പുകള്‍ നിരയായി ക്രമീകരിക്കാനും സാധിക്കും.

സ്മാര്‍ട് വാച്ചിന്റെ ബാറ്ററി ലൈഫ് മെച്ചപ്പെട്ടതായിരിക്കും, ബാക് ഗ്രൗണ്ടില്‍ റണ്‍ ചെയ്യുന്ന സേവനങ്ങളില്‍ മാത്രമല്ല ബാക് ഗ്രൗണ്ട് ലൊക്കേഷന്‍ പിരശോധനയുടെ ആവൃത്തിയിലും ആന്‍ഡ്രോയ്ഡ് വിയര്‍ കര്‍ശനമായ പരിധി വയ്ക്കുന്നുണ്ട്.

Top