ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷന്‍ സേവനമായ ‘ഇന്‍ബോക്സ്’ നിര്‍ത്താന്‍ തീരുമാനമായി. ഇന്‍ബോക്‌സിന്റെ സേവനങ്ങള്‍ ഏപ്രില്‍ രണ്ടിനു അവസാനിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു.നിലവില്‍ ഇന്‍ബോക്‌സ് ഉപയോക്താക്കള്‍ക്ക് ജിമെയിലിലേക്ക് മാറാനുള്ള സൗകര്യമുണ്ട്. ജിമെയിലിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ബോക്സ് ഗൂഗിള്‍ നിര്‍ത്തുന്നത്.

ഗൂഗിള്‍ 2014ലാണ് ഇന്‍ബോക്സ് സേവനം ആരംഭിക്കുന്നത്. എന്നാല്‍ ഗൂഗിളിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് ഇന്‍ബോക്‌സിന് ഉപഭോക്താക്കളില്‍ വേണ്ടത്ര പ്രചാരം ലഭിച്ചില്ല.എന്നാല്‍ ഡെസ്‌ക് ടോപ് ആപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഇന്‍ബോക്സില്‍ ലഭ്യമായിരുന്നു.

ഗൂഗിള്‍ 2018 തുടക്കത്തില്‍ അവതരിപ്പിച്ച വേഗത്തില്‍ ഇമെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ‘സ്മാര്‍ട് കംപോസ്’ ഫീച്ചര്‍ ഇന്‍ബോക്സിലാണ് ആദ്യം അവതരിപ്പിച്ചത്. ഇന്‍ബോക്സ് ഉപയോഗിക്കുന്നവര്‍ ജിമെയിലിലേക്കോ ഗൂഗിള്‍ ടാസ്‌ക്, ഗൂഗിള്‍ കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണം. ഇവ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

Top