സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പരീക്ഷിക്കാന്‍ ഗൂഗിളിന്റെ കൃത്രിമ നഗരം

കാലിഫോര്‍ണിയ : ഓട്ടോണമസ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗിള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു.

കാലിഫോര്‍ണിയ മരുഭൂമിയില്‍ നിര്‍മ്മിച്ച നഗരത്തിന് ‘കാസില്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വേമോയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകളാണ് ഇവിടെ പരീക്ഷിക്കുക. റോബോട്ട് കാറുകള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിന് കമ്പനികള്‍ തിടുക്കം കൂട്ടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാസില്‍ എന്ന കൃത്രിമ നഗരം.

ഗതാഗതം നിയന്ത്രിക്കുന്ന ബൊമ്മകളും ട്രാഫിക് ചിഹ്നങ്ങളും മാത്രമല്ല മറ്റ് കാറുകളും കൃത്രിമ നഗരത്തിലെ പാതകളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഗൂഗിളിലെ എന്‍ജിനീയര്‍മാരാണ് ഇതിനെല്ലാം അഹോരാത്രം പണിയെടുത്തത്.

സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഏറ്റവും പ്രായോഗികമായ പാതകളാണ് കാസില്‍ നഗരത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

നൂറ് ഏക്കറിലാണ് കാസില്‍ നഗരം പരന്നുകിടക്കുന്നത്. വലിയ കെട്ടിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഗൂഗല്‍ന്റെ ഈ നഗരത്തില്‍ കാണാന്‍ കഴിയില്ല.

എന്നാല്‍ ഏതൊരു ആധുനിക നഗരത്തോടും കിടപിടിക്കുന്ന റോഡ് ശൃംഖല ഈ കൃത്രിമ നഗരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു.

Top