ടെക് ലോകത്തെ അമ്പരപ്പിച്ച് ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയ്ക്ക് കണക്ക് പരീക്ഷയില്‍ തോല്‍വി

ടെക് ലോകത്തെ അമ്പരപ്പിച്ച് കൃത്രിമ ബുദ്ധിയ്ക്ക് കണക്ക് പരീക്ഷയില്‍ തോല്‍വി. ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധിയാണ് കണക്ക് പരീക്ഷയില്‍ തൊറ്റത്. ഡീപ് മൈന്‍ഡ് എന്നാണ് കൃത്രിമ ബുദ്ധിയുടെ പേര്.

16 വയസ്സുളള കുട്ടികള്‍ക്കായി യുകെയില്‍ നടത്തിയ കണക്കു പരീക്ഷയിലാണ് ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി പരാജയപ്പെട്ടത്. ഇതിന്റെ നിര്‍മ്മാതാക്കള്‍ പരീക്ഷയ്ക്ക് വേണ്ടി കൃത്രിമ ബുദ്ധിയെ എല്ലാം പഠിപ്പിച്ചിരുന്നെങ്കിലും പരാജയം നേരിടുകയായിരുന്നു.

നാല്‍പത് ചോദ്യങ്ങള്‍ ഉണ്ടായിരുന്ന പരീക്ഷയില്‍ വെറും പതിനാല് ചോദ്യങ്ങള്‍ക്ക് മാത്രമാണ് നിര്‍മ്മിത ബുദ്ധി ശരി ഉത്തരം നല്‍കിയത്. നിര്‍മ്മിത ബുദ്ധിയുടെ ഈ
വന്‍ പാരജയം ടെക് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. മനുഷ്യരുടെ എല്ലാം ജോലികളും എഐ ഉപയോഗിച്ച് ചെയ്യാം എന്ന വാദത്തിന് തിരിച്ചടിയാണ് പുതിയ സംഭവം എന്നാണ് വിലയിരുത്തല്‍.

ഡീപ് മൈന്‍ഡിനു വേണ്ടി പരീക്ഷയെ നേരിടാന്‍ അല്‍ഗോരിതം തയാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ചോദ്യങ്ങളിലെ ചില ചിഹ്നങ്ങള്‍, വാക്കുകള്‍, സംഖ്യകള്‍ എന്നിവ മനസ്സിലാക്കാന്‍ പോലും ഡീപ് മൈന്‍ഡിനു സാധിച്ചില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. നൈസര്‍ഗിക ബുദ്ധിയ്ക്കു മാത്രമേ എല്ലാ ഗണിത പ്രശ്‌നങ്ങളും പരിക്കാന്‍ കഴിയൂ എന്നും കൃത്രിമ ബുദ്ധി കൊണ്ട് എല്ലാം പരിഹരിക്കാന്‍ സാധ്യമല്ലെന്നുമാണ് ഒരു ഗണിത ഗവേഷക പറഞ്ഞത്.

Top