ഓഫര്‍ വിലയില്‍ അവധിക്കാല വില്‍പന ആരംഭിച്ച് ഗൂഗിളിന്റെ 12 ഡേയ്‌സ് ഓഫ് പ്ലേ’

ഗൂഗിള്‍ 12 ഡേയ്‌സ് ഓഫ് പ്ലേ’ എന്ന പേരില്‍ അവധിക്കാല വില്‍പന ആരംഭിച്ചു.

പുതുവര്‍ഷ ആരംഭത്തില്‍ നിലനില്‍ക്കുന്ന ഈ ഓഫറില്‍ പുസ്തകങ്ങള്‍, ആപ്ലിക്കേഷനുകള്‍, സിനിമ, പാട്ട്, ടിവി പരിപാടികള്‍ എന്നിവയെല്ലാം ഓഫര്‍ വിലയില്‍ ലഭ്യമാകും.

ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനായ ലൈഫ്‌സം ആപ്പിന് ഒരു വര്‍ഷത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷന് 40 ശതമാനം ഇളവും ലഭിക്കും.

മ്യൂസിക് ആപ്പ് ആയ ട്യൂണ്‍ ഇന്നിനും 40 ശതമാനം ഇളവ് ഇവിടെ ഉണ്ട്. കൂടാതെ, പ്ലേസ്റ്റോറില്‍ പല പ്രീമിയം ഗെയിമുകള്‍ക്കും 80 ശതമാനം വരെ വിലക്കുറവുണ്ട്.

Top