ഗൂഗിള്‍ മാപ്പ് നോക്കി നവവരന്‍ എത്തിയത് മറ്റൊരു വധുവിന്റെ വീട്ടില്‍

ജക്കാര്‍ത്ത: വിവാഹദിവസം ഗൂഗിള്‍ മാപ്പ് നോക്കി വധുവിന്റെ വീട്ടിലേക്കു പോയ വരനും സംഘവും എത്തിയത് മറ്റൊരു കല്യാണ വീട്ടില്‍ അവിടെ സല്‍ക്കാരമൊക്കെ കഴിഞ്ഞ് കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ചപ്പോഴാണ് വീടു മാറിയ വിവരം തിരിച്ചറിയുന്നത്. ഇതോടെ വരനും സംഘവും യഥാര്‍ത്ഥ വധുവിന്റെ വീട് അന്വേഷിച്ച് പോയി. നവവരനും സംഘവും അമളി തിരിച്ചറിഞ്ഞ് തിരികെ പോകുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ഇന്തൊനേഷ്യയിലെ ജാവയിലെ പാകിസ് ജില്ലയില്‍ ലോസരി ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കി പുറപ്പെട്ട വരനും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം ജെങ്കോല്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന വിവാഹ നിശ്ചയ വേദിയിലേക്കാണ് എത്തിച്ചേര്‍ന്നത്. ഈ വീട്ടിലെ വധു മേക്കപ്പിടുന്ന തിരക്കിലായിരുന്നതിനാല്‍ വരന്‍ മാറിയെത്തിയ കാര്യത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. തന്റെ പ്രതിശ്രുതവരനും സംഘവും അല്‍പ്പം താമസിക്കുമെന്ന് പറഞ്ഞിരുന്നതായി വധു മറിയ ഉല്‍ഫ പറഞ്ഞു. ഇതിനിടെയാണ് വഴിതെറ്റിയ സംഘം ഇവിടെ എത്തിയത്.

Top