Google

google

ലോകോത്തര ബ്രാന്‍ഡുകള്‍ തമ്മിലുള്ള കനത്ത മത്സരത്തില്‍ ആപ്പിളിനെ വെട്ടി മുന്‍പിലെത്തിയിരിക്കുകയാണ് ഗൂഗിള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഗൂഗിള്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചേക്കാണ്.ഇദ്ദേഹമാണ് ഗൂഗിളിനെ മുന്‍പന്തിയിലെത്തിച്ചത്.ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം 109.47 ബില്ല്യന്‍ ഡോളറും( 7,36,016 കോടി രൂപ). എന്നാല്‍ ആപ്പിളിന്റെ മൂല്യം 107.141 ബില്ല്യന്‍ ഡോളറുമാണ് (720, 294 കോടി രൂപ).

തൊട്ടു പിന്നാലെ ആമസോണ്‍, എടി ആന്‍ഡ് ടി, മൈക്രോസോഫ്റ്റ്, സാംസങ്, വെറൈസന്‍, വാള്‍മാര്‍ട്ട്, ഫെയ്‌സ്ബുക്ക്, ഐസിബിസി കമ്പനികളുണ്ട്.ജനപ്രിയ സോഷ്യല്‍മീഡിയ നെറ്റ്‌വര്‍ക്ക് കമ്പനി ഫെയ്‌സ്ബുക്ക് കഴിഞ്ഞ വര്‍ഷം പതിനേഴാം സ്ഥാനത്തായിരുന്നിടത്ത് നിന്ന് ഇത്തവണ ഒന്‍പതാം സ്ഥാനത്തേക്ക് കുതിച്ച് കയറി.

Top