Google working on a ‘password free’ login method for its accounts

പാസ്‌വേഡുകള്‍ ഓര്‍മ്മ നില്‍ക്കുന്നില്ല എന്ന പരാതിക്ക് ഇനി സ്ഥാനമില്ല. പാസ്‌വേഡ് ടൈപ്പ് ചെയ്യാതെ ഇമെയില്‍ ഐഡിമാത്രം ഉപയോഗിച്ച് ഇനിമുതല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും.

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പുതിയ രീതി പ്രവര്‍ത്തിക്കുക. നിലവില്‍ ഈ സേവനം പരീക്ഷണ ഘട്ടത്തിലാണ്. തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

മറ്റൊരു ഡിവൈസില്‍ പാസ്‌വേഡ് നല്‍കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും ഈ സേവനം പ്രയോജനപ്പെടും. ഉപയോക്താവ് ഒരു ഡിവൈസിലൂടെ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇനിമുതല്‍ അയാള്‍ക്ക് സ്വന്തം ഇമെയില്‍ ഐഡി മാത്രം കൊടുത്താല്‍ മതിയാകും.

അതേസമയം തന്നെ നിങ്ങളുടെ ഫോണില്‍ ഒരു ഒരു നോട്ടിഫിക്കേഷന്‍ എത്തുകയും, നിങ്ങള്‍ തന്നെയാണോ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതെന്ന് ചോദിക്കുകയും ചെയ്യും.

അത് അപ്രൂവ് ചെയ്താല്‍ ഉടന്‍ നിങ്ങള്‍ക്ക് മറ്റേ ഡിവൈസില്‍ ഗൂഗിള്‍ അക്കൗണ്ട് തുറക്കാമെന്ന് ചുരുക്കം. രോഹിത് പോള്‍ എന്ന റെഡിറ്റ് യൂസര്‍ ആണ് ആദ്യമായി ഈ സേവനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

Top