അനാവശ്യമായ ചര്‍ച്ചകള്‍ ഒഴിവാക്കൂ. . . തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി ഗൂഗിള്‍

google

തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം നല്‍കി ഗൂഗിള്‍. അനാവശ്യമായിട്ടുള്ള ചര്‍ച്ചകളും പരിപാടികളും ഒഴിവാക്കി ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഗൂഗിളിന്റെ നിര്‍ദ്ദേശം.

ഏകദേശം 100000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി. തൊഴിലിടത്തില്‍ ജോലിക്കാരുടെ പ്രകടനം മോശമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

രാഷ്ട്രീയ തര്‍ക്കങ്ങള്‍, വാര്‍ത്തകളെ സംബന്ധിച്ച ചര്‍ച്ചകള്‍ എന്നിവ ഒഴിവാക്കാനും ജോലി സംബന്ധിച്ച കാര്യങ്ങളില്‍ മുഴുകാനുമാണ് കമ്പനി തൊഴിലാളികളോട് പറഞ്ഞിരിക്കുന്നത്.

Top