പുതിയ സൗഹൃദങ്ങള്‍ കണ്ടെത്താന്‍ ഷൂലേസ് സേവനവുമായി ഗൂഗിള്‍

ഷൂലേസ് എന്ന സേവനവുമായി ഗൂഗിള്‍ രംഗത്ത്. മുനുഷ്യനെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാനും സൗഹൃദം പങ്കുവെക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഷൂലേസ് എന്ന സേവനമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവര്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും മറ്റും ഇതിലൂടെ സാധിക്കും.

ഡേറ്റിങ് ആപ്പുകളിലും മറ്റും ഉപയോഗിക്കുന്ന ഇന്ററസ്റ്റ് ബേസ്ഡ് മാച്ച് മേക്കിങ് സംവിധാനമാണ് ഗൂഗിള്‍ ഇവിടെ ഉപയോഗിക്കുന്നത്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് സമാനമായ മറ്റാളുകളെ കണ്ടെത്താനും ്അവരുമായ്ി സൗഹൃദം പങ്കുവെയ്ക്കാനും ഇതിലൂടെ സാധിക്കും.പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവര്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും മറ്റും ഇതിലൂടെ സാധിക്കും.

ഓരോ ഉപയോക്താവിനെയും കൃത്യമായ വെരിഫിക്കേഷന്‍ നടപടികളിലൂടെ മാത്രമേ ഷൂലേസില്‍ അംഗത്വമെടുക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളുമായി മാത്രം നിങ്ങളെ ബന്ധപ്പെടുത്തുന്നത് ഉറപ്പുവരുത്താനാണിത്.

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഷൂലേസ് നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യമാവുക. ഉപയോക്താക്കളുടെ ക്ഷണം അനുസരിച്ച് മാത്രമേ ഇതില്‍ അംഗത്വമെടുക്കാനാവൂ. ആന്‍ഡ്രോയിഡിലും ഐഓഎസിലും ഷൂലേസ് ലഭിക്കും. ഗൂഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്കേ അക്കൗണ്ട് എടുക്കാനാവൂ.

Top