ജിമെയിലിന്റെ ഐഓഎസ് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ

ജിമെയിലിന്റെ ഐഓഎസ് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ. ഇതുവഴി ഐഓഎസ് 14 ലും അതിന് ശേഷവുമുള്ള ഉപകരണങ്ങളിൽ ജിമെയിലിന് പ്രത്യേക വിഡ്ജെറ്റ് ലഭിക്കും. ഈ വിഡ്ജെറ്റിലൂടെ ഉപയോക്താക്കൾക്ക് ഇൻബോക്സിൽ തിരയാനും പുതിയ മെസേജുകൾ കമ്പോസ് ചെയ്യാനും സാധിക്കും.

ഇത് കൂടാതെ ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫിറ്റ് ആപ്ലിക്കേഷനുകൾക്കും അപ്ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഈ രണ്ട് ആപ്ലിക്കേഷനുകൾക്കും വിഡ്ജെറ്റ് പിന്തുണ ലഭിക്കും. അടുത്തതായി ക്രോം ബ്രൗസറിനും കലണ്ടർ ആപ്ലിക്കേഷനും വിഡ്ജറ്റ് പിന്തുണ നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Top