ഇന്ത്യയില്‍ ക്രോംകാസ്റ്റ് ഗൂഗിള്‍ ടിവി അവതരിപ്പിച്ചു

ഗൂഗിള്‍ അതിന്റെ പുതിയ ക്രോംകാസ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ ഗൂഗിളിന്റെ പുതിയ ക്രോംകാസ്റ്റ് വില്‍ക്കും.

പുനര്‍രൂപകല്‍പ്പന ചെയ്ത എച്ച്ഡിഎംഐ കണക്റ്റര്‍ ഉപയോഗിച്ചാണ് പുതിയ ക്രോംകാസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ, ഈ ക്രോംകാസ്റ്റിനൊപ്പം ഒരു റിമോട്ടും നല്‍കിയിട്ടുണ്ട്, അതില്‍ വോയ്‌സ് കമാന്‍ഡുകളും ഉണ്ട്.

ഇതോടെ ഗൂഗിള്‍ അസിസ്റ്റന്റിന് പ്രത്യേകം ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ക്രോംകാസ്റ്റിനൊപ്പം വരുന്ന റിമോട്ടില്‍ യൂട്യൂബ്, നെറ്റ്ഫ്ളിക്സ് എന്നിവയ്‌ക്കായി പ്രത്യേക ബട്ടണുകള്‍ ഉണ്ട്.

ക്രോംകാസ്റ്റ് ഗൂഗിള്‍ ടിവിയുടെ വില 4,499 രൂപയാണ്, എന്നാല്‍ നിലവില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് 4,199 രൂപയ്ക്ക് ലഭ്യമാണ്. Classic Snow നിറത്തില്‍ ക്രോംകാസ്റ്റ് ലഭ്യമാകും. ഈ ഗൂഗിൾ ക്രോംകാസ്റ്റ് മറ്റ് ഔട്ട്‌ലെറ്റുകളിലും ഉടന്‍ ലഭ്യമാകും.

എച്ച്‌ഡിഎംഐ കണക്ടറിന് പുറമെ, എച്ച്‌ഡിആറിനൊപ്പം ഫുള്‍ എച്ച്‌ഡി സ്ട്രീമിംഗും ക്രോംകാസ്റ്റ് പിന്തുണയ്ക്കുന്നു. ഇതിന് ഒരു വോയ്‌സ് റിമോട്ടും ലഭിക്കും, അതിനൊപ്പം ഗൂഗിള്‍ അസിസ്റ്റന്റിനുള്ള പിന്തുണയും ഉണ്ടാകും. ഇതിന് പ്രത്യേക കിഡ്‌സ് മോഡും ഉണ്ട്.

ക്രോംകാസ്റ്റില്‍,ആപ്പിൾ ടിവി, ഡിസ്‌നി+ ഹോട്സ്റ്റാർ, എംഎക്സ് പ്ലെയർ, നെറ്റ്ഫ്ളിക്, പ്രൈം വീഡിയോ, വൂട്ട്, യൂട്യൂബ് തുടങ്ങിയ 1,000 ആപ്പുകള്‍ പിന്തുണയ്ക്കും. ക്രോംകാസ്റ്റ് ഗൂഗിള്‍ ടിവി ഫോണ്‍ കാസ്റ്റിംഗും പിന്തുണയ്‌ക്കുന്നു, കൂടാതെ നിങ്ങള്‍ക്ക് ടിവിയിലേക്കും ഗൂഗിൾ ഫോട്ടോകള്‍ പങ്കിടാം. ഈ ഗൂഗിൾ മീറ്റിൽ വീഡിയോ കോളും കാസ്‌റ്റുചെയ്യാനാകും.

Top