Google to train 20 lakhs developers in Android

google

ന്യൂഡല്‍ഹി: ടെക്‌നോളജി രംഗത്തെ വമ്പന്മാരായ ഗൂഗിള്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ലക്ഷം ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍മാര്‍ക്ക് പരിശീലനമൊരുക്കും.

നിലവില്‍ 10 ലക്ഷത്തോളം ഡെവലപ്പര്‍മാരാണ് രാജ്യത്ത് ആന്‍ഡ്രോയ്ഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ ഉള്ളത്. 2018 ഓടെ ഇത് 30 ലക്ഷത്തിലെത്തിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഇതോടെ ലോകത്തില്‍ ഏറ്റവുമധികം ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍മാരുള്ള രാജ്യമായി ഇന്ത്യ മാറും.

മൊബൈല്‍ ആപ്പ് നിര്‍മാണ രംഗത്ത് ഇന്ത്യയെ ആഗോള ലക്ഷ്യസ്ഥാനമാക്കി ഉയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൂഗിളിന്റെ പ്രോഡക്ട് മാനേജ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ ഗുപ്ത പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ ‘സ്‌കില്‍ ഇന്ത്യ’ പദ്ധതിക്ക് ഊര്‍ജം നല്‍കുന്നതാണ് ഗൂഗിളിന്റെ പരിശീലന പരിപാടി. സര്‍വകലാശാലകള്‍, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ വഴിയായിരിക്കും പരിശീലന പരിപാടികള്‍ നടത്തുക.

ഗൂഗിളിന്റെ എതിരാളികളായ ആപ്പിളും ആപ്പ് നിര്‍മാണ രംഗത്ത് ഇന്ത്യയെ ആഗോള കേന്ദ്രമായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഐ.ഒ.എസ്.

പ്ലാറ്റ്‌ഫോമിലുള്ള ആപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്കായി ആപ്പിള്‍ ബെംഗളൂരുവില്‍ കേന്ദ്രം തുടങ്ങുന്നുണ്ട്.

Top