Google to create self driving taxi

വാഷിങ്ടണ്‍: ഡ്രൈവറില്ലാ ടാക്‌സി കാറുമായി ഗൂഗിള്‍ വരുന്നു. ഗൂഗിളിന്റെ ആല്‍ഫബെറ്റാകും അടുത്ത വര്‍ഷം പുതിയ കാര്‍ അവതരിപ്പിക്കുക. ആദ്യഘട്ടത്തില്‍ കോര്‍പറേറ്റ് ഓഫീസുകള്‍, കോളജ് ക്യാമ്പസുകള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാകും കാറുകളെ ഗൂഗിള്‍ അവതരിപ്പിക്കുക.

അമേരിക്കയില്‍ ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ 16 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞു. വരുന്ന സെപ്റ്റംബര്‍ മുതലാകും ഗൂഗിള്‍ കാര്‍ വാടകയ്ക്കു നല്‍കുകയെന്നു ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിയാന്‍ അറിയിച്ചു. യൂബറും ഡ്രൈവറില്ലാ കാര്‍ എന്ന ആശയവുമായി രംഗത്തുണ്ട്.

Top