ഇനി ഗൂഗിൾ പഠിപ്പിക്കും ശരിയായ ഉച്ചാരണം; പുതിയ ഫീച്ചർ

മും​​​​ബൈ: ഇനി നിങ്ങളുടെ ഉച്ചാരണം ശരിയാക്കാൻ ഗൂഗിൾ ഉണ്ടാകും. ഇം​​​​ഗ്ലീ​​​​ഷി​​​​ലെ ക​​​​ഠി​​​​ന പ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ ശ​​​​രി​​​​യാ​​​​യ ഉ​​​​ച്ചാ​​​​ര​​​​ണം ​​​കൊണ്ടുവരാൻ പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​റു​​​​മാ​​​​യാണ് ഗൂ​​​​ഗി​​​​ൾ എത്തിയിരിക്കുന്നത്.

വാക്കുകളുടെ ഉച്ചാരണം തെറ്റുമ്പോൾ ശരിയായ ഉച്ചാരണം കേൾപ്പിക്കുക മാത്രമല്ല അവ എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് പഠിപ്പിക്കുകയും ചെയ്യും. സേ​​​​ർ​​​​ച്ച് ബാ​​​​റി​​​​ലെ “പ്രാ​​​​ക്ടീ​​​​സ്’’ മെ​​​​നു​​​​വി​​​​ൽ ടാ​​​​പ് ചെ​​​​യ്ത​​ ശേ​​​​ഷ​​​മാ​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത്. ഉ​​​​ച്ചാ​​​​ര​​​​ണം തേ​​​​ടി​​​​യ പ​​​​ദം ഫോ​​​​ണി​​​​ലെ മൈ​​​​ക്രോ​​​​ഫോ​​​​ണി​​​​ലൂ​​​​ടെ ഉ​​​​പ​​​​യോ​​​​ക്താ​​​​വ് പ​​​​റ​​​​യ​​​​ണം. അതിനുശേഷം ഉ​​​​ച്ചാ​​​​ര​​​​ണം ശ​​​​രി​​​​യാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ച്ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ എ​​​​ന്തു ​​മാ​​​​റ്റ​​​​മാ​​​​ണ് വ​​​​രു​​​​ത്തേ​​​​ണ്ടതെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശവും ഗൂ​​​​ഗി​​​​ൾ ന​​​​ൽ​​​​കും. ഉ​​​​ച്ചാ​​​​ര​​​​ണം ശ​​​​രി​​​​യാ​​​​കും​​​​വ​​​​രെ ഈ ​​​​പ​​​​രി​​​​ശീ​​​​ല​​​​നം തു​​​​ട​​​​രാ​​​​നാ​​​​വും എന്നതും ഇതിന്റെ സവിശേഷതയാണ്.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഇം​​​​ഗ്ലീ​​​​ഷ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ഉ​​​​ച്ചാ​​​​ര​​​​ണ പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​ണ് ഗൂ​​​​ഗി​​​​ൾ ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ​​​​റ്റു ഭാ​​​​ഷാ​​​​ഭേ​​​​ദ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഗൂ​​​​ഗി​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

Top