ചൈനീസ് ക്ലോണായ സിന്നിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിള്‍

ന്ത്യന്‍ ആപ്പായ മിത്രോണിന് പിന്നാലെ വീഡിയോ പങ്കിടല്‍ അപ്ലിക്കേഷന്റെ ചൈനീസ് ക്ലോണായ സിന്നിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ടെക് ഭീമനായ ഗൂഗിള്‍. നിരവധി ടിക്ക് ടോക്ക് ഉപയോക്താക്കള്‍ അവരുടെ സമ്മതമില്ലാതെ തങ്ങളുടെ ഉള്ളടക്കം സൈനില്‍ അപ്ലോഡ് ചെയ്തതായി ആരോപിച്ചിരുന്നു. ഇത് ഗൂഗിളിനു റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.

സിന്‍ അപ്ലിക്കേഷനില്‍ തങ്ങളുടെ അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും ക്ലോണ്‍ ചെയ്തിട്ടുണ്ടെന്നാണ് ഉപയോക്താക്കള്‍ പരാതിപ്പെടുന്നത്. അവരുടെ പേര്, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ക്ലോണ്‍ അപ്ലിക്കേഷനില്‍ ദൃശ്യമാകാന്‍ തുടങ്ങി, കൂടാതെ അവരുടെ അനുമതിയില്ലാതെ അവരുടെ ഉള്ളടക്കം എങ്ങനെ അപ്ലിക്കേഷനിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് പലരുടെയും ചോദ്യം.

മെയ് ആദ്യ ആഴ്ചയില്‍ ആരംഭിച്ചത് മുതല്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളില്‍ ഒന്നായി സിന്‍ മാറിയിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഒഎസ് അപ്ലിക്കേഷന്‍ സ്റ്റോറിലും ഇത് ആരംഭിച്ചിരുന്നു. രണ്ട് പ്ലാറ്റ്ഫോമുകളിലും, ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുചെയ്ത മികച്ച പത്ത് അപ്ലിക്കേഷനുകളില്‍ ഇത് മുന്നേറുന്നതിനിടയിലാണ് ഇപ്പോഴത്തെ ഈ തിരിച്ചടി.

Top