ഗൂഗിൾ ഫോട്ടോസ് സൗജന്യ സ്റ്റോറേജ് സേവനം നാളെ അവസാനിക്കും

സൗജന്യവും അൺലിമിറ്റഡുമായ സ്റ്റോറേജ് സേവനം ഗൂഗിൾ അവസാനിപ്പിക്കുന്നു. ഇന്ന് കൂടി മാത്രമേ ഈ സേവനങ്ങൾ സൗജന്യമായി ലഭിക്കുകയുള്ളു. ഗൂഗിൾ ഫോട്ടോസിലെ സൗജന്യ സ്റ്റോറേജ് ഇനി ആർക്കും ലഭിക്കില്ല. പക്ഷേ ഗൂഗിൾ തന്നെ പണം നൽകിയാൽ നിങ്ങളുടെ ഫോട്ടോസ് സുരക്ഷിതമായി വയ്ക്കാനുള്ള സംവിധാനങ്ങൾ നൽകും. ഇതിനുള്ള സേവനമാണ് ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ.

സൗജന്യമായി ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ ഫോട്ടോസിൽ അപ്‌ലോഡ് ചെയ്ത എല്ലാ ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും ഗൂഗിൾ അകൗണ്ടിനൊപ്പം നൽകിയിരിക്കുന്ന 15 ജിബി സൗജന്യ സ്റ്റോറേജിന്റെ ഭാഗമായി കണക്കാക്കും. ഗൂഗിൾ ഫോട്ടോസിൽ ജൂൺ 1ന് മുമ്പ് അപ്‌ലോഡ് ചെയ്ത ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യില്ലെന്ന് ഗൂഗിൾ അറിയിച്ചു

Top