ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ സെര്‍ച്ച് ചെയ്ത സിനിമ; കബീര്‍ സിങ്ങ്

വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ സെര്‍ച്ച് ചെയ്ത സിനിമ ഷാഹിദ് കപൂറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കബീര്‍ സിങ്ങാണ്. സെര്‍ച്ച് ചെയ്ത സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടത് ഗൂഗിളാണ്.

രണ്ടാമതായി ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് എന്‍ഡ് ഗെയിമും മൂന്നാമതായി ജോക്കറുമാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. .

ഇതിനുപുറമെ ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രിറ്റി ഗായകരുടെയും പാട്ടുകളുടെയും ലിസ്റ്റും ഗൂഗില്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറാണ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഒന്നാമത് എത്തിയത്. തൊട്ടുപിന്നാലെ വിക്കി കൗശല്‍, രാണു മൊണ്ഡല്‍, താര സുതാരിയ,സിദ്ധാര്‍ത്ഥ് ശുക്ല എന്നിവരും ഇടം വേടിയിട്ടുണ്ട്.

ലെ ഫോട്ടോ ലെ എന്ന പാട്ടാണ് ഗാനങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത് എത്തിയിത്. രണ്ടാമതായി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ പിച്ചുപറ്റിയ രാണു മൊണ്ഡാല്‍ പാടിയ തേരി മേരി കഹാനി എന്ന ഗാനവുമാണ് നില്‍ക്കുന്നത്.

Top