വിവരങ്ങൾ സെര്‍ച്ച് ചെയ്തെടുക്കാൻ ‘ഗൂഗിള്‍ സെര്‍ച്ച് ലൈറ്റു’മായി ഗൂഗിൾ

google

വിവരങ്ങൾ സെര്‍ച്ച് ചെയ്തെടുക്കാൻ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.

ഗൂഗിള്‍ സെര്‍ച്ച് ലൈറ്റ് എന്നാണ് ഗൂഗിളിന്റെ പുതിയ ആപ്പിന്റെ പേര്.

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഗൂഗിള്‍ ആപ്പിന്റെ പ്രധാന സവിശേഷതകളെല്ലാമുള്ളതാണ് പുതിയ ഗൂഗിള്‍ സെര്‍ച്ച് ലൈറ്റ്.

ഗൂഗിള്‍ ആപ്പിന് ഏകദേശം 100 എംബിയോളം ഫയല്‍ സൈസുള്ളപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ലൈറ്റിന് 3.5 എംബി മാത്രമാണ് ഫയല്‍ സൈസ്.

കുറഞ്ഞ റാമുള്ള ഫോണുകളെ ഉദ്ദേശിച്ചാണ് പുതിയ ലൈറ്റ് ആപ്പ്. പരീക്ഷണ ഘട്ടത്തിലുള്ള ആപ്പ് വൈകാതെ ഇന്ത്യയിലും അവതരിപ്പിക്കും.

വെബ് സെര്‍ച്ച്, ഇമേജ് സെര്‍ച്ച്, വാര്‍ത്തകള്‍, കാലാവസ്ഥ തുടങ്ങിയ ഗൂഗിള്‍ സെര്‍ച്ച് സേവനങ്ങളെല്ലാം ഹോം പേജില്‍ തന്നെ ഒരുക്കിയിട്ടുള്ള സെര്‍ച്ച് ലൈറ്റ് ആപ്പ് പ്ലേ സ്റ്റോറിലെത്തിയിട്ടില്ലെങ്കിലും മറ്റു വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Top