ജിമെയില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രചരണത്തിന് മറുപടിയുമായി ഗൂഗിള്‍

ജിമെയില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രചരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. തങ്ങളുടെ ജനപ്രിയ ഇമെയില്‍ സേവനമായ ജിമെയില്‍ അടച്ചുപൂട്ടുന്നില്ലെന്ന് ഗൂഗിള്‍ തന്നെ വ്യക്തമാക്കി.

എന്നാല്‍ ജിമെയില്‍ അതിന്റെ എച്ച്ടിഎംഎല്‍ വേര്‍ഷന്‍ നിര്‍ത്തുന്നു എന്നും അറിയിച്ചു. ‘google is here to stay’ എന്ന അടികുറിപ്പോടെയാണ് ഗൂഗില്‍ സത്യവസ്ഥ പങ്കുവെച്ചത്.

ലോകമെമ്പാടുമുള്ള ആളുകള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അതിന്റെ യാത്ര അവസാനിപ്പിക്കുകയാണ് എന്നായിരുന്നു പ്രചരണം. 2024 ഓഗസ്റ്റ് 1 മുതല്‍ ജി മെയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കും. ഇനി മുതല്‍ ഇമെയിലുകള്‍ അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ സാധിക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇതിന് വിരാമം ഇട്ട് കൊണ്ടാണ് ഗൂഗിള്‍ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയത്.

Top