അപകടകാരികളായ 17 ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

പകടകാരികളായ 17 ആപ്ലിക്കേഷനുകളെയാണ് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ജോക്കർ മാൽവെയറുകളാണ് ഈ ആപ്ലിക്കേഷനുകളിൽ ബാധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ജോക്കർ മാൽവെയർ ആപ്ലിക്കേഷനുകൾ ‘Zscaler ThreatLabZ’ ഗവേഷകർ കണ്ടെത്തിയിരുന്നു.

17 ആപ്ലിക്കേഷനുകൾ ഏകദേശം 120,000 തവണ ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്യ്ത് കഴിഞ്ഞിരുന്നു. കോൺ‌ടാക്റ്റുകൾ, എസ്‌എം‌എസ് ഉപകരണ വിവരങ്ങൾ എന്നിവ മോഷ്ടിക്കാനും പ്രീമിയം വയർലെസ് ആപ്ലിക്കേഷൻ പ്രോട്ടോക്കോൾ സേവനങ്ങൾക്കായി ഉപയോക്താക്കളെ സൈൻ അപ്പ് ചെയ്യിക്കാനും ഈ ആപ്ലിക്കേഷനുകൾക്ക് സാധിക്കുമെന്ന് സ്കളർ സുരക്ഷാ ഗവേഷകൻ വിരാൽ ഗാന്ധി ഒരു ബ്ലോഗിൽ വ്യക്തമാക്കി.

സ്കാനർ ആപ്ലിക്കേഷനുകളാണ് ഡൗൺലോഡ് ചെയ്യപ്പെട്ടവയിൽ മിക്കതും. ചില മെസ്സേജിങ് ആപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റർ ആപ്പുകളും അതിൽ ഉണ്ടായിരുന്നു. ഈ ആപ്ലിക്കേഷനുകളെക്കുറിച്ച് ഗൂഗിളിന് അറിവ് ലഭിച്ചു കഴിഞ്ഞാൽ കമ്പനി അവ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും. പിന്നീട് ഇവ ഡൗൺലോഡ് ചെയ്യാനാകില്ല. ഈ പറയുന്ന ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ ഉടനടി അത് അൺഇൻസ്റ്റാൾ ചെയ്യുക.

All Good PDF Scanner, Hummingbird PDF Converter – Photo to PDF, Blue Scanner, Mint Leaf Message-Your Private Message, Unique Keyboard – Fancy Fonts & Free Emoticons, Paper Doc Scanner, Tangram App Lock, Part Message, Direct Messenger, Care Message, Private SMS, Talent Photo Editor – Blur focus, One Sentence Translator – Multifunctional Translator, Desire Translate, Style Photo Collage, Meticulous Scanner എന്നിവയാണ് മാൽവെയർ ബാധിച്ച ആപ്ലിക്കേഷനുകൾ.

ബ്രെഡ്’ എന്ന വിഭാഗത്തിൽ വരുന്ന മാൽവെയർ ആപ്ലിക്കേഷനുകൾ തരംതിരിക്കുവാനായി ഗൂഗിൾ ഇപ്പോൾ പ്രവർത്തിക്കുകയാണ്. എന്നാൽ ഗൂഗിളിന്റെ ഈ ശ്രമങ്ങൾക്കിടയിലും സുരക്ഷയെ മറികടക്കാൻ കഴിവുള്ള മറ്റൊരു മാൽവെയർ കൂടി രൂപപ്പെട്ടിരിക്കുകയാണ്. ഗൂഗിൾ ഇതുവരെ 1,700 മാൽവെയർ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ജോക്കർ മാൽവെയറുള്ള കൂടുതൽ അപ്ലിക്കേഷനുകൾ കണ്ടെത്തുകയും അത് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Top