ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങള്‍ നവീകരിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

google

ന്യൂയോര്‍ക്ക്: തൊഴില്‍ സ്ഥലങ്ങളിലുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംവിധാനം ഒരുക്കാന്‍ ഒരുങ്ങി സെര്‍ച്ച് എന്‍ഞ്ചിന്‍ ഭീമനായ ഗൂഗിള്‍.

ലൈംഗികാതിക്രമങ്ങള്‍ പരാതി പെടുന്നതിന് പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ സിഇഒ സിന്ദര്‍ പിച്ചെ അറിയിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ പേരു വെളിപ്പെടുത്താതെ തന്നെ ജീവനക്കാര്‍ക്ക് പരാതി അറിയിക്കുവാനും സാധിക്കും.

ഇത്തരം സംവിധാനങ്ങള്‍ വീണ്ടും നവീകരിക്കുവാനും പീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ബന്ധിത പരിശീലനം വിപുലീകരിക്കുവാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top