ക്രിസ്തുമസ് അവധിക്കാല ഡിസ്‌കൗണ്ട് വില്‍പ്പനയുമായി ഗൂഗിള്‍ പ്ലേസ്റ്റോര്‍

playstore

ഗൂഗിളിന്റെ ക്രിസ്തുമസ് അവധിക്കാല വില്‍പ്പനയില്‍ വമ്പിച്ച ഓഫര്‍.

ആപ്ലിക്കേഷനുകള്‍, പുസ്തകങ്ങള്‍, സിനിമ, പാട്ട്, ടിവി പരിപാടികള്‍ എന്നിവ ഓഫര്‍ വിലയില്‍ ലഭിക്കും.

മ്യൂസിക് ആപ്പ് ആയ ട്യൂണ്‍ഇന്‍ന്റെ ഒരു വര്‍ഷത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷനും ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനായ ലൈഫ്‌സം ആപ്പിനും 40 ശതമാനം ഇളവ് ലഭിക്കും.

രഘുറാം രാജന്റെ ‘ഐ ഡു വാട്ട് ഐ ഡു’, അഗത ക്രിസ്റ്റിയുടെ ‘ മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്’, റിഷി കപൂറിന്റെ ‘ഖുല്ലം ഖുല്ല’, അവിനാശ് പിലവാലിന്റെ ‘ മൈ എനിമീസ് എനിമി’ തുടങ്ങിയ പുസ്തകങ്ങള്‍ ഓഫര്‍ വിലയില്‍ ലഭ്യമാണ്.

പല പ്രീമിയം ഗെയിമുകള്‍ക്കും പ്ലേസ്റ്റോറില്‍ 80 ശതമാനം വരെ വിലക്കുറവുണ്ട്. Minecraft: Story Mode Season Two, Final Fantsay Tactics: WotL, Clue, Reigns, The Amazing SpiderMan 2, Need For Speed Most Wanted, FRAMED 2, Sonic Jump Pro തുടങ്ങിയവയ്ക്കാണ് ഇളവ് നല്‍കുന്നത്.

ഗൂഗിള്‍ പ്ലേ മൂവീസ് ആന്റ് ടിവിയില്‍ 20 രൂപയുടെ ഓഫര്‍ വരെ നല്‍കുന്നുണ്ട്.

ചില ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ക്കും ഗൂഗിള്‍ ബുക്‌സില്‍ നിരവധി പുസ്തകങ്ങള്‍ക്കും 60 ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ട്.

Top