ഇഷ്ടഗാനങ്ങള്‍ക്കായി ഗൂഗിള്‍ പ്ലേ മ്യൂസിക്ക് – ന്യൂ റിലീസ് റേഡിയോ . .

ഗൂഗിള്‍ പ്ലേ മ്യൂസിക്കിന്റെ പുതിയ അപ്‌ഡേറ്റ് ‘ന്യൂ റിലീസ് റേഡിയോ’ ഇപ്പോള്‍ എല്ലാ ഫോണുകളിലും ലഭ്യം.

മ്യൂസിക് ആപ്ലിക്കേഷനുകളില്‍ മികച്ച ഒന്നായ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ പാട്ടുകളുടെ റെക്കമെന്റേഷനുകള്‍ ഏറെ ലഭിക്കുമെങ്കിലും പുതിയ പാട്ടുകള്‍ മാത്രമായി കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല.

ഈ പരിമിതികള്‍ പരിഹരിച്ചുകൊണ്ടാണ് ‘ന്യൂ റിലീസ് റേഡിയോ’ രംഗത്തിറക്കുന്നത്. പുതിയ ജനപ്രിയ ഗാനങ്ങള്‍ കാണിച്ചു തരുക മാത്രമല്ല, ഇഷ്ടങ്ങള്‍ മനസ്സിലാക്കി പാട്ടുകള്‍ നിങ്ങളിലെത്തിക്കുകയും ചെയ്യും.

മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുന്നത്. മുന്‍പ് നിങ്ങള്‍ തിരഞ്ഞതും കേട്ടതുമായ പാട്ടുകള്‍ക്കനുസരിച്ചുള്ള റെക്കമെന്റേഷനുകളായിരിക്കും ന്യൂ റിലീസ് റേഡിയോയില്‍ ലഭിക്കുക.

Top