‘ഗൂഗിള്‍ പ്ലേ മെയ്ഡ് ഫോര്‍ ഇന്ത്യ’ ; ഇന്ത്യക്കാർക്കായി പ്ലേ സ്റ്റോറുമായി ഗൂഗിൾ

‘ഗൂഗിള്‍ പ്ലേ മെയ്ഡ് ഫോര്‍ ഇന്ത്യ’ എന്ന പേരില്‍ ഇന്ത്യക്കാരുടെ മികച്ച ആപ്പുകള്‍ ലോകത്തിനുമുമ്പിൽ എത്തിക്കാൻ ഗൂഗിളിന്റെ പുതിയ പദ്ധതി അവതരിപ്പിച്ചു.

ഇന്ത്യക്കാർക്ക് സ്വന്തമായി ഒരു പ്ലേ സ്റ്റോർ എന്നതാണ് ഗൂഗിളിന്റെ പുതിയ ആശയം

ബെംഗളൂരുവില്‍ ഇന്നലെ നടന്ന ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ആപ്പ് എക്‌സലന്‍സ് സമ്മിറ്റിലാണ് ഇന്ത്യന്‍ ഡവലപ്പര്‍മാര്‍ക്കുവേണ്ടി പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.

ഗൂഗിള്‍ പ്ലേ മെയ്ഡ് ഫോര്‍ ഇന്ത്യ പേജ് സന്ദര്‍ശിച്ച് ഇന്ത്യന്‍ ഡവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ എഡിറ്റര്‍മാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാം.

ആപ്പുകള്‍ വിലയിരുത്തുന്ന സംഘം ആപ്പുകള്‍ മികച്ചതാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം മികച്ച ആപ്പുകള്‍ ശ്രദ്ധേയമായി പ്ലേ സ്റ്റോറില്‍ അവതരിപ്പിക്കുകയും ചെയ്യും.

ബാറ്ററിയും മൊബൈല്‍ ഡേറ്റയും കുറഞ്ഞ തോതില്‍ ഉപയോഗിക്കുന്ന ലൈറ്റ് ആപ്പുകള്‍ക്കാണ് മുന്‍ഗണന.

ഗൂഗിള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മികച്ച ആപ്പുകള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങുന്ന സൗജന്യ ഇ ബുക്കും അവതരിപ്പിച്ചിട്ടുണ്ട്.

Top