google pixel now available with rs 10000 discount on flipkart

ഗൂഗിള്‍ പിക്‌സല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 10,000 രൂപ വരെ ഡിസ്‌ക്കൗില്‍ ലഭിക്കുന്നു. ഗൂഗിള്‍ പിക്‌സല്‍ 32ജിബി വേരിയന്റ് മോഡലിന് 57,000 രൂപയും 128ജിബി മോഡലിന് 66,000മാണ് യഥാര്‍ത്ഥവില.

ഫ്‌ളിപ്കാര്‍ട്ടില്‍ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 10,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു. കൂടാതെ ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 5% അധികം ഓഫറും ലഭിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ 23,000 രൂപ വരെ ലഭിക്കുന്നു. ഗൂഗിള്‍ പിക്‌സല്‍ വാങ്ങുകയാണെങ്കില്‍ 3000 രൂപ അധിക ഓഫറും ലഭിക്കുന്നു.

5.5ഇഞ്ച് ഡിസ്‌പ്ലേയാണ് ഗൂഗിള്‍ പിക്‌സലിന്. 1.6GHz ക്വാഡ്‌കോര്‍ പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 8എംബി മുന്‍ ക്യാമറ, 12.3എംബി പിന്‍ ക്യാമറയാണ് ഗൂഗിള്‍ പിക്‌സലില്‍. 2770എംഎഎച്ച് ബാറ്ററിയുമുണ്ട്. 32എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ആന്‍ഡ്രോയിഡ് 7.1 ഓപ്പറേറ്റിങ്ങ് സിസ്റ്റവുമണ് ഉപയോഗിച്ചിരിക്കുന്നത്.

Top